New Hope... Kanjirakolly- Paithalmala Road

ജില്ലയിലെ പ്രധാന ടുരിസ്റ്റ് കേന്ദ്രങ്ങളായ കാഞ്ഞിരകൊല്ലിയെയും പൈതൽമലയേയും ബന്ധിപ്പിക്കുന്ന റോഡ് നാട്ടുകാർ ശ്രമദാനം നടത്തി ഗതാഗത യോഗ്യമാക്കി .ആമിനതോട് ആടാം പാറ വരെ 3.5 കി.മി ദൂരമാണ് പൂർണമായും പുനര് നിർമ്മിച് ചത് . ഇതോടെ കാഞ്ഞിരകൊല്ലിയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് പൈതൽമലയിൽ എത്താനുള്ള ദൂരം കി.മീറ്റ റായി ചുരുങ്ങി . നിലവിൽ പയ്യാവൂർ വഴി 45 കി.മീറ്ററോളം സഞ്ചരിക്കണമായിരുന്നു .മട്ടന്നൂർ വിമാനത്താവളം കൂടി യാഥാർത്യമാവുന്നതോടെ ടൂറിസം മേഖലയിൽ ഈ റോഡിൻറെ പ്രാധാന്ന്യം വർധിക്കും .ശ്രമദാനത്തിലൂടെ മണ്‍പണി പൂർത്തിയാക്കിയ റോഡ് ടാറിംഗ് നടത്തി ബസ് റൂട്ട് അനുവദിച്ചാൽ പ്രധാന ടൂറിസം -വാണിജ്യ പാതയാക്കി മാറ്റാം News :Malayala Manorama 31-01-2015