Kanjirakolly Tourism (കാഞ്ഞിരക്കൊല്ലി ടൂറിസം: പൂർണ നിയന്ത്രണം വനം വകുപ്പിന്..)

കാഞ്ഞിരക്കൊല്ലി വിനോദ സഞ്ചര കേന്ദ്രത്തിന്റെ പൂർണ നിയന്ത്രണം വനം വകുപ്പ് ഏറ്റെടുത്തു .ഇന്നലെ മുതൽ ഇത് പ്രാബല്യത്തിൽ വന്നതായി തളിപ്പറമ്പ് ഫോറെസ്റ്റ് റേഞ്ച് ഓഫീസർ സോളമൻ തോമസ് ജോർജ് അറിയിച്ചു . പ്രധാന ആകർഷണ കേന്ദ്രമായ അളകാപുരി വെള്ളച്ചാട്ടം കാണാൻ സന്ദർശന ടിക്കറ്റും ഏർപ്പെടുത്തിയിട്ടുണ്ട് .മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക്10 രൂപയുമാണ് ടിക്കെറ്റ് നിരക്ക് .രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് സന്ദർശന സമയം. വനം വകുപ്പിന്റെ നേത്രുത്വത്തിൽ ടൂറിസ്റ്റ് ഗൈഡിന്റെ സേവനവുമുണ്ട് .യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സന്ദർശകർ എത്തുന്നത് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത് .സന്ദർശകർ ഭക്ഷ്യ വസ്തുക്കളും ,മദ്യവും കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തും